വിജയ് പി നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം: യുട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അശ്ലീല യുട്യൂബ് വീഡിയോ ഇറക്കിയ കേസിലാണ് ജാമ്യം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മര്‍ദ്ദിച്ചതിന് തമ്പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചിരുന്നു. മ്യൂസിയം പോലീസ് ഐ.ടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്ന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

25,000 രുപയുടെ രണ്ട് ആള്‍ജാമ്യം കെട്ടിവയ്ക്കണം, സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത്, എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നീ വ്യവസ്ഥകള്‍ വച്ചിട്ടുണ്ട്.

അതേസമയം, വിജയ് പി നായരുടെ താമസ് സ്ഥലത്ത് അതിക്രമിച്ചു കയറി ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ കോടതി തള്ളിയിരുന്നു. ഭാഗ്യ ലക്ഷ്മിയും കൂട്ടരും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News