ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലേയും വികൃതിയിലേയും വേഷങ്ങള്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരിന്നു; അവാര്‍ഡ് ലഭിച്ച ശേഷം സുരാജിന്റെ പ്രതികരണം
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് സുരാജ് വെഞ്ഞാറമൂട് ആണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിന് അവാര്‍ഡ് നേടിക്കൊടുത്തത്. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചതിന് ശേഷം ആദ്യ പ്രതികരണം അറിയിച്ചിരിക്കുകയാണ് സുരാജ്.
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സുരാജ് പറഞ്ഞു. 2019ല്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചുവെന്നും ആ സിനിമകള്‍ എല്ലാം ആള്‍ക്കാര്‍ കണ്ടു, അവര്‍ ഏറ്റെടുത്തു എന്നും നടന്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതില്‍ അതിലേറെ സന്തോഷം ഉണ്ടെന്നും ഇതൊരു ഉത്തരവാദിത്വമാണെന്നും സുരാജ് പറഞ്ഞു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും വേഷങ്ങള്‍ എറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. സിനിമയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഒരുപാട് നന്ദി. ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉടന്‍ ജനജീവിതം സാധാരണ നിലയിലാകട്ടെ, നിറഞ്ഞ സദസ്സില്‍ തീയേറ്ററുകള്‍ തുറക്കുന്നത് പ്രതീക്ഷിക്കുന്നു.
https://youtu.be/TkLzihhO6Lc
അംഗീകാരം ലഭിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍. ഇപ്പോള്‍ ഡിജോ ഒരുക്കുന്ന ‘ജനഗണമന’ എന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുകയാണ്. അവിടെ ഇന്ന് ഭയങ്കര ചെലവായിരിക്കുമെന്ന് നര്‍മ്മം കലര്‍ന്ന രീതിയില്‍ പ്രതികരിച്ചാണ് സുരാജ് മാധ്യമങ്ങളെ യാത്രയാക്കിയത്. 2019ല്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഫൈനല്‍സ്, വികൃതി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് സുരാജിന് ലഭിച്ചിരുന്നത്.