24.5 C
Kottayam
Monday, May 20, 2024

അടുത്ത വര്‍ഷം ആരംഭത്തോടെ കൊവിഡ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Must read

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആരംഭത്തോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസുകളില്‍ നിന്നായി വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതും മന്ത്രി വ്യക്തമാക്കി.

അടുത്ത വര്‍ഷം ആരംഭത്തോടെ ഒന്നിലധികം സ്രോതസുകളില്‍ നിന്നായി വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ക്കാണ് ആദ്യം വാക്‌സിന്‍ ലഭ്യമാക്കേണ്ടത് എന്നുതുടങ്ങി രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം ഇതിനകം തന്നെ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്തു. അതിനൊപ്പം തന്നെ കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ നാലു കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ട്രയലുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. കോവിഡ് വാക്സിന്‍ 2021 ആരംഭത്തോടെ ലഭ്യമാക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ജനസംഖ്യാ ബാഹുല്യം കണക്കിലെടുത്ത് ഒരു വാക്‌സിന് മാത്രമായോ ഒരു വാക്‌സിന്‍ ഉല്പാദകര്‍ക്ക് മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന് ഞായറാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു.

അതിനാല്‍ ലഭ്യതയുടെ അടിസ്ഥാനത്തില്‍ നിരവധി കൊവിഡ് 19 വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനുളള സാധ്യത വിലയിരുത്താന്‍ സന്നദ്ധരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week