തിരുവനന്തപുരം: ലൈഫ് പദ്ധതി കരാറിനായി സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഒരു ഐഫോണ്‍ കൂടി കണ്ടെത്തി. കാട്ടാക്കട സ്വദേശിയായ പ്രവീണ്‍ രാജില്‍ നിന്നാണ് വിജിലന്‍സ് സംഘം ഐഫോണ്‍ പിടിച്ചെടുത്തത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നടന്ന നറുക്കെടുപ്പില്‍ കിട്ടിയതാണ് ഐഫോണെന്നാണ് പ്രവീണിന്റെ മൊഴി.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഏഴ് ഐഫോണുകളിലൊന്നാണ് പ്രവീണിന് നറുക്കെടുപ്പില്‍ കിട്ടിയത്. ഇതാണ് വിജിലന്‍സ് പിടിച്ചെടുത്തത്.ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്ന യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ നടന്ന നറുക്കെടുപ്പില്‍ താന്‍ വിജയി ആയിരുന്നു. അങ്ങനെയാണ് ഐഫോണ്‍ ലഭിച്ചതെന്നാണ് പ്രവീണ്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. റിപ്പോര്‍ട്ട് വിജിലന്‍സ് സീല്‍ഡ് കവറില്‍ സമര്‍പ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News