പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ട്, ഒരാഴ്ചക്കകം മറ്റു രേഖകള്‍ കൈമാറും; കെ.എം ഷാജി

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ.എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലന്‍സിന് മുന്‍പാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു. കൂടുതല്‍ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലര്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്തകളാണെന്നും കെ. എം ഷാജി പറഞ്ഞു. വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കെ. എം ഷാജി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

അനധികൃത സ്വത്തു സാമ്പാദന കേസില്‍ അഞ്ച് മണിക്കൂറോളമാണ് വിജിലന്‍സ് കെ. എം ഷാജിയെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പിന് വേണ്ടി സ്വരൂപിച്ച തുകയാണ് വിജിലന്‍സ് പിടിച്ചെടുത്തതെന്നാണ് ഷാജി മാധ്യമങ്ങളോട് വിശദീകരിച്ചത്. ക്ലോസറ്റില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് ചിലര്‍ പ്രചരിപ്പിച്ചു.

ക്ലോസറ്റില്‍ നിന്നോ ടിവിയില്‍ നിന്നോ അല്ല പണം കണ്ടെത്തിയത്. ക്യാമ്പ് ഹൗസിലെ കട്ടിലിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇതിന് കൃത്യമായ രേഖകളുണ്ട്. ആധാരങ്ങള്‍ പിടിച്ചെടുത്തു എന്നത് തെറ്റായ പ്രചാരണമാണെന്നും കെ. എം ഷാജി കൂട്ടിച്ചേര്‍ത്തു.

നാലര മണിക്കൂറാണ് കെ.എം ഷാജിയെ ചോദ്യം ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത പണം, സ്വര്‍ണം എന്നിവയുടെ സ്രോതസിനെകുറിച്ചാണ് വിജിലന്‍സ് ചോദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News