24.2 C
Kottayam
Saturday, June 6, 2026

നിങ്ങള്‍ മനുഷ്യനോ? മൃഗങ്ങളോ?; കോഴിക്കോട് ഡി.സി.പി എസ്.ഐയെ അധിക്ഷേപിച്ചതായി പരാതി

Must read

കോഴിക്കോട്: വിഷുവിന്റെ തലേന്നു നടത്തിയ കോണ്‍ഫറന്‍സില്‍ കോഴിക്കോട് ഡി.സി.പി ഹേമലത എസ്.ഐയെ മൃഗമെന്ന് അധിക്ഷേപിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് അസോസിയേഷന്‍ പരാതി നല്‍കി. വിഷയത്തില്‍ സിറ്റി പോലീസ് കമിഷണര്‍ എ.വി ജോര്‍ജ് ഡി.സി.പിയോടു വിശദീകരണം തേടി.

പതിവായി നടക്കുന്ന വയര്‍ലെസ് യോഗത്തിനിടെ (സാട്ട) യാണ് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്പെക്റെ ഡി.സി.പി കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചതായി പറയുന്നത്. ‘ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞ ഉടന്‍ അനുസരിച്ചോണം. കഴിയില്ലെങ്കില്‍ കഴിവുകേട് പറഞ്ഞു പുറത്തു പോകണം. 7 വാഹനങ്ങളില്‍ ഇപ്പോഴും ഓഫിസര്‍മാരില്ല. നിങ്ങള്‍ മനുഷ്യനോ മറ്റു വല്ലതുമാണോ? നിങ്ങള്‍ മൃഗങ്ങളാണോ?’ തുടങ്ങിയ അധിക്ഷേപങ്ങളാണ് വയര്‍ലെസിലൂടെ ഡിസിപി ഉന്നയിച്ചതെന്ന് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു.

എന്നാല്‍ പോലീസിലെ ആള്‍ക്ഷാമം മൂലമാണു നടപ്പാക്കാന്‍ കഴിയാത്തതെന്നാണ് പോലീസുകാര്‍ പറയുന്നത്. 9 ഫ്ലൈയിങ് സ്‌ക്വാഡുകള്‍ ഓടിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ 2 വണ്ടികളാണ് ഓടിക്കൊണ്ടിരിക്കുന്നത്. പോലീസ് വാഹനത്തില്‍ ഒരു എഎസ്ഐയും ഹെഡ്കോണ്‍സ്റ്റബിളും ഉണ്ടായാല്‍ മാനേജ് ചെയ്യാമെന്നും പോലീസുകാര്‍ പറയുന്നു.

എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഡിസിപി അധിക്ഷേപം ചൊരിയുകയായിരുന്നെന്നാണു പരാതി. സംഭവത്തില്‍ അടിയന്തരമായി മറുപടി നല്‍കണമെന്നാണ് കമിഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ളയിങ് സ്‌ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ വേണമെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തതാണ് ഡിസിപിയുടെ അനിഷ്ടത്തിനു കാരണമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week