24.8 C
Kottayam
Monday, May 20, 2024

ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Must read

തിരുവനന്തപുരം: ലോക് ഡൗണ്‍ മറികടന്ന് നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി പോലീസ്. ഒന്നില്‍ കൂടുതല്‍ തവണ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണു പോലീസ് ഉദ്ദേശിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും. ഈ വാഹനങ്ങള്‍ 21 ദിവസത്തേക്ക് വിട്ടുനല്‍കില്ല.

വ്യക്തമായ കാരണമില്ലാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യും. ഓട്ടോ, ടാക്‌സി എന്നിവ അവശ്യ ഘട്ടങ്ങളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുള്ളത്. മെഡിക്കല്‍ കേസുകള്‍ക്കും അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിനുമാണ് ഓട്ടോ, ടാക്‌സികള്‍ ഉപയോഗിക്കേണ്ടത്.

ഇത്തരം വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു മുതിര്‍ന്ന യാത്രക്കാരന്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവിമാര്‍ക്കു നല്‍കിയിട്ടുണ്ട്.

അതേസമയം മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്ന വാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കള്‍, മരുന്ന് തുടങ്ങിയവ വാങ്ങുന്നതിനും ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ ടാക്‌സി, ഓട്ടോറിക്ഷ (ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉള്‍പ്പെടെയുള്ളവ) ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week