28.2 C
Kottayam
Friday, June 5, 2026

കോവിഡ് വ്യാപനം തടയാൻ മെഡിക്കൽ കോളേജിൽ അണുവിമുക്തമാക്കിയത് ആയിരം വാഹനങ്ങൾ

Must read

തിരുവനന്തപുരം: കൊറോണ സംബന്ധമായ ചികിത്സയ്ക്കായി രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്നതും മടങ്ങിപ്പോകുന്നതുമടക്കം ആയിരം വാഹനങ്ങൾ ശുചീകരിച്ച് മെഡിക്കൽ കോളേജ് ജീവനക്കാർ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു.
മെഡിക്കൽ കോളേജ് സെക്യൂരിറ്റി വിഭാഗം, ഹൗസ് കീപ്പിംഗ് വിഭാഗം എന്നിവ സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊറോണ സ്ഥിരീകരിച്ചവരെയും രോഗം സംശയിക്കുന്നവരെയും ആശുപത്രിയിലെത്തിച്ച ആംബുലൻസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ശുചീകരിച്ചവയിൽ ഉൾപ്പെടും. കൊറോണ വ്യാപന ഭീഷണി ഉയർന്ന ഫെബ്രുവരി ആദ്യവാരം മുതൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ 1000-ൽ എത്തി നിൽക്കുന്നത്. കഴിഞ്ഞ നിപ വ്യാപന സമയത്ത് നടത്തിയ വാഹന ശുചീകരണം ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊറോണക്കാലത്തും ഈ പ്രവർത്തനം തുടരാൻ അധികൃതരെ പ്രേരിപ്പിച്ചത്. ആംബുലൻസ് കെ എസ് ആർ ടി സി ബസ്, കോളേജ് ബസ് എന്നിവ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളാണ് ശുചീകരിച്ചത്. വെള്ളമൊഴിച്ച് കഴുകിയതിനു ശേഷം ലൈസോൾ പോലുള്ള അണുനാശിനി വാഹനം മുഴുവൻ സ്പ്രേ ചെയ്ത് 20 മിനിട്ട് കഴിഞ്ഞ് വീണ്ടും കഴുകിക്കളയുകയാണ് രീതി. ഒരു വാഹനത്തിന് അണുവിമുക്തമാക്കാൻ ഏറ്റവും കുറഞ്ഞത് അര മണിക്കൂർ വേണ്ടി വരും. നൂറു വാഹനങ്ങൾ വരെ അണുവിമുക്തമാക്കിയ ദിവസമുണ്ട്. ആശുപത്രിയിലെത്തുന്ന മറ്റു രോഗികൾക്ക് ഈ അണുവിമുക്തമാക്കൽ പ്രകൃയ മൂലം രോഗവ്യാപന ഭീതി ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരാൾക്കു പോലും സമ്പർക്കം വഴിയോ മറ്റേതെങ്കിലും സാഹചര്യത്തിലോ രോഗം പകർന്നിരുന്നില്ല. അതിന് ഈ അണുവിമുക്തമാക്കൽ പ്രകൃയ വലിയ ഒരളവോളം സഹായിച്ചിട്ടുമുണ്ട്. വാഹനങ്ങൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നേരിട്ടു കാണാനും ജീവനക്കാരെ അഭിനന്ദിക്കാനുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ആർ എം ഒ , സെക്യൂരിറ്റി ഓഫീസർ എന്നിവർ ശുചീകരണ പ്രവർത്തനം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week