KeralaNews

കടപ്പാട്ടൂരിൽ വാഹനാപകടം,5 പേർക്ക് പരുക്ക്

കോട്ടയം:കടപ്പാട്ടൂർ പന്ത്രണ്ടാം മൈൽ ബൈപ്പാസിൽ ഇന്ന് രാവിലെ 6.30 ഓടെ കാർ നിയന്ത്രണം വിട്ട് റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്ക്. 2 സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് കാറിലുണ്ടായിരുന്നത്. പാമ്പാടി സ്വദേശികളാണെന്നാണ് സൂചന. പാലാ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ദീർഘയാത്ര കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് സൂചന.പാലാ പോലീസും സ്ഥലത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button