എന്റെ ഭാരം 44 കിലോ,ഗൗണിന്റേത് 58′; വിശ്വസിക്കാനാവുമോ എന്ന് എസ്തര്‍ അനില്‍

കൊച്ചി: 8 കിലോഗ്രാം ഭാരമുള്ള ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി എസ്തര്‍ അനില്‍. ഗൗണ്‍ നിര്‍മിക്കാന്‍ 30 ദിവസം വേണ്ടിവന്നു. തന്നെക്കാള്‍ ഭാരമുള്ള ഗൗണ്‍ കണ്ടപ്പോഴുണ്ടായ അമ്പരപ്പ് വ്യക്തമാക്കുന്ന ഒരു കുറിപ്പും എസ്തര്‍ പങ്കുവച്ചിട്ടുണ്ട്.

”58 കിലോ ഭാരമുള്ള ഒരു ഗൗണ്‍ ആണു ഞാന്‍ ധരിച്ചിരിക്കുന്നതെന്നു നിങ്ങള്‍ വിശ്വസിക്കുമോ ? അതായത് എന്റെ ഭാരമായ 44 കിലോയേക്കാള്‍ കൂടുതല്‍ ?

അവര്‍ ഈ ഗൗണ്‍ റൂമിലേക്ക് കൊണ്ടു വന്നപ്പോള്‍ ഞാന്‍ വായ തുറന്നു പോയി. ആദ്യ കാഴ്ചയില്‍തന്നെ അത്രയേറെ അമ്പരന്നു. ഈ ഗൗണ്‍ നിര്‍മിക്കാന്‍ 30 ദിവസങ്ങള്‍ വേണ്ടി വന്നു. ഒരുപാട് പാഷനും സ്‌നേഹവും ഇതിന്റെ നിര്‍മാണത്തിലുണ്ടെന്ന് എനിക്കുറപ്പാണ്. മനേഷ്, രമ്യ- ഇത് മഹത്തായ വര്‍ക് ആണ്”- എസ്തര്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News