26.8 C
Kottayam
Wednesday, May 8, 2024

കാർഷിക ബില്ലിൻ്റെ പ്രതിഫലനം ? സവാള വില കുതിക്കുന്നു,മറ്റു പച്ചക്കറികളുടെ വിലയും കൂടുന്നു

Must read

കൊച്ചി:സവാള വില വീണ്ടും കുതിക്കുന്നു. ഇന്നലെ അമ്പത് രൂപയ്ക്ക് മുകളിലാണ് വില. കഴിഞ്ഞ ആഴ്ച വരെ മൂന്നു കിലോ അമ്പതിന് വിറ്റ സവാളയാണ് ഇന്നലെ കിലോ അമ്പത് കടന്നത്. മറ്റു പച്ചക്കറികളുടെയും വില വർധിക്കുന്നുണ്ട്. ലഭ്യത കുറഞ്ഞതാണ് പ്രധാന പ്രശ്നം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കനത്ത മഴയും വിളവെടുപ്പിനെ ബാധിച്ചു.ഒപ്പം സവാളയടക്കമുള്ളവയെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിൽ നിന്ന് കേന്ദ്രം ഒഴിവാക്കുകയും ചെയ്തിരുന്നു. നിലവില്‍ പച്ചക്കറികള്‍ക്ക് 5 മുതല്‍ 30 രൂപ വരെ വിലയില്‍ വ്യത്യാസമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week