ഒന്നര വര്‍ഷത്തിനു ശേഷമാണ് ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്‍മാറിയത്, ഇപ്പോള്‍ ദിലീപിന്റെയും വിവരമില്ല!!
സംവിധായകനായും നടനായും ശ്രദ്ധനേടിയ മേജര്‍ രവി പട്ടാള പശ്ചാത്തലത്തില്‍ ഒരു പ്രണയ ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ നിന്ന് നിവിന്‍ പോളി പിന്മാറിയെന്ന് വെളിപ്പെടുത്തുകയാണ് മേജര്‍ രവി. ക്ലൈമാക്‌സില്‍ ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്നില്ലാ എന്നതാകാം കാരണമെന്നും ഒന്നര വര്‍ഷത്തിനു ശേഷമാണ് ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്‍മാറിയതെന്നും മേജര്‍ രവി പറയുന്നു.
‘പ്രണയചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് നാളുകളേറെയായി. നിവിന്‍ പോളി ചെയ്യേണ്ടതായിരുന്നു ആ ചിത്രം. ഒന്നര വര്‍ഷത്തിന് ശേഷമാണ് നിവിന്‍ ആ ചിത്രത്തില്‍ നിന്നും മാറിയത്. ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ള ക്ലൈമാക്സല്ല സിനിമയുടേത്. ബെന്നിയും ഞാനും കൂടിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.പഞ്ചാബില്‍ നടക്കുന്നൊരു പ്രണയകഥയാണ്. ദിലീപിനേയും ഈ ചിത്രത്തിനായി സമീപിച്ചിരുന്നു. ഇപ്പോള്‍ ദിലീപിന്റെയും വിവരമില്ല. ഈ കഥയില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാനും തയ്യാറാണ്. ഏത് താരത്തെ വെച്ചും ഈ ചിത്രം ചെയ്യാനാവും. ഇതിനിടയിലായിരുന്നു മറ്റൊരു ആശയം മനസ്സിലേക്ക് വന്നത്.മേജര്‍ രവി പറഞ്ഞു.