24.1 C
Kottayam
Tuesday, November 26, 2024

‘മറ്റു കാര്യങ്ങൾക്ക് ഹോട്ടലിൽ വെച്ച് കാണാമെന്ന് ചാനൽ മേധാവി; അടികൊടുക്കേണ്ടതാണ്, പക്ഷെ ഞാൻ ചിന്തിച്ചത്’

Must read

ചെന്നൈ:നെ​ഗറ്റീവ് വേഷങ്ങളിലൂടെ വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് വരലക്ഷ്മി ശരത്കുമാർ. നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി നായികയായാണ് തുടക്കം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് ശ്രദ്ധ നേടാൻ വരലക്ഷ്മിക്കായി. വ്യത്യസ്തമായ കഥാപാത്രങ്ങൾ നടിയെ തേടി വന്നു. സൂപ്പർസ്റ്റാർ സിനിമകളിലെ നായിക എന്നതിനപ്പുറം സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ വരലക്ഷ്മിക്ക് കഴിഞ്ഞു.

വരലക്ഷ്മി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നതിൽ ശരത്കുമാറിന് ആദ്യം താൽപര്യമില്ലായിരുന്നു. എന്നാൽ പിന്നീട് മകളുടെ ആ​ഗ്രഹത്തിനൊപ്പം നിൽക്കാൻ ഇദ്ദേഹം തയ്യാറായി. ഇന്ന് കരിയറിൽ മകൾക്കുണ്ടായ വളർച്ചയിൽ ശരത്കുമാർ അഭിമാനിക്കുന്നു. അതേസമയം താരപുത്രിയായിട്ട് കൂടി സിനിമാ ലോകത്ത് ചില പ്രതിബന്ധങ്ങൾ വരലക്ഷ്മിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇതിലൊന്നാണ് കാസ്റ്റിം​ഗ് കൗച്ച്. ഇതേക്കുറിച്ച് വരലക്ഷ്മി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ‌ ശ്ര​ദ്ധ നേടുന്നത്.

Varalaxmi Sarathkumar

ഒരു ടിവി ചാനലിന്റെ തലപ്പത്തുള്ളയാൽ വീട്ടിൽ ഷോയെക്കുറിച്ച് സംസാരിക്കാൻ വന്നു. ഓക്കെ പറഞ്ഞു. പോകുന്നതിന് മുമ്പ് അയാൾ ചോദിച്ചത് എപ്പോഴാണ് മറ്റു കാര്യങ്ങൾക്ക് കാണാൻ പറ്റുകയെന്നാണ്. എനിക്ക് മനസിലായില്ല. മറ്റേതെങ്കിലും ഷോയുടെ കാര്യമാണോ എന്ന് ചോദിച്ചു. അല്ല, മറ്റു വിഷയങ്ങൾക്ക് ഹോട്ടലിൽ വെച്ചോ മറ്റോ കണ്ടൂടെ എന്ന് അയാൾ. ഇത് സുഹൃത്തുക്കളോട് പറയുമ്പോൾ, നീ അവനെ അ‌ടിച്ചില്ലേ എന്ന് ചോദിച്ചു. കാരണം എന്റെ രീതി വെച്ച് അപ്പോൾ തന്നെ അടിക്കും. പക്ഷെ ആ സമയത്ത് ഞാൻ ആലോചിച്ചത് മറ്റൊന്നാണെന്ന് വരലക്ഷ്മി വ്യക്തമാക്കി.

സ്വാധീനമുള്ള കുടുംബമാണ്. ഇയാൾ എന്റെ വീട്ടിൽ വന്ന് എന്നോടിങ്ങിനെ ചോദിക്കുന്നെങ്കിൽ മറ്റു പെൺകുട്ടികളോട് എന്തൊക്കെ ചോദിച്ചിരിക്കും എന്ന് ചിന്തിച്ചു. നിങ്ങൾ പോകുന്നതാണ് സർ നല്ലത് എന്ന് ഞാൻ പറഞ്ഞു. നല്ല മൂഡിലല്ലായിരിക്കും പിന്നീട് വരാം എന്ന് പറഞ്ഞ് അയാൾ പോയി. എട്ട് ദിവസത്തോളും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചില്ല. പിന്നീട് ഞാൻ വക്കീലിനോട് സംസാരിച്ചു.

Varalaxmi Sarathkumar

പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്ക് വേണ്ടി താൻ സേവ് ശക്തി എന്ന എൻജിഒ തുടങ്ങിയതെന്നും വരലക്ഷ്മി ശരത്കുമാർ വ്യക്തമാക്കി. സിനിമാ ലോകത്തെ മോശം അനുഭവങ്ങളെക്കുറിച്ച് നിരവധി നടിമാർ തുറന്ന് സംസാരിച്ചിട്ടുണ്ട്. സിനിമാ ലോകത്തെ ഇത്തരം രീതികൾക്കെതിരെ ശരത്കുമാറും പ്രവർത്തിക്കാറുണ്ട്. അടുത്തിടെ ​ഗായിക സുചിത്ര സംസാരിക്കുകയുണ്ടായി. നീലച്ചിത്ര നിർമാണവും നടിമാരെ ദുരുപയോ​ഗിക്കുന്ന പ്രവണതയും ഇല്ലാതാക്കാൻ ശരത്കുമാർ ശ്രമിക്കുന്നുണ്ടെന്നാണ് സുചിത്ര പറഞ്ഞത്.

ഇത്തരം റാക്കറ്റുകളിൽ നിന്ന് രക്ഷപ്പെട്ട് വരുന്ന നടിമാരെ ശരത്കുമാറിന്റെ ഭാര്യ രാധിക സംരക്ഷിച്ചിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. തമിഴകത്തെ മുൻനിര താരങ്ങൾക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അഭിമുഖത്തിലാണ് സുചിത്ര ശരത്കുമാറിനെയും രാധികയെയും പ്രശംസിച്ചത്. ശരത് കുമാറിന്റെ മുൻ ഭാര്യ ഛായദേവിയിൽ പിറന്ന മകളാണ് വരലക്ഷ്മി. അടുത്തിടെയാണ് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം നടന്നത്. നിക്കോളെയ് സച്ദേവ് എന്നാണ് ഭാവി വരന്റെ പേര്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു; ഇടിച്ചത് ഔദ്യോ​ഗിക വാ​ഹനം

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ...

കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്....

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പരിഹരിയ്ക്കാൻ യോഗം വിളിച്ചു; പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും കസേരയടി

തിരുവനന്തപുരം : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ...

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

Popular this week