ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍! തന്റെ സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

കൊച്ചി:അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഗായികമാരായ അഭയ ഹിരന്മായി, അമൃത സുരേഷ് എന്നിവരുമായി താരത്തിനുണ്ടായ ബന്ധമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. അഭയയുമായി പിരിഞ്ഞ ഉടനെ അമൃതയുമായി ബന്ധത്തിലായ ഗോപി അതും വളരെ പെട്ടെന്ന് അവസാനിപ്പിച്ചു.

ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം നാല്‍പത്തിയേഴാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് താരം. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം താരത്തിന് ആശംസകളുമായി വന്നിരുന്നു. എന്നാല്‍ വീണ്ടും വിമര്‍ശനങ്ങള്‍ നേടി കൊടുക്കുന്ന പോസ്റ്റുമായിട്ടാണ് ഗോപി എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പേജിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ആളാണ് ഗോപി സുന്ദര്‍. അത്തരത്തില്‍ യുവഗായികമാരുടെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. ഇത്തവണത്തെ തന്റെ പിറന്നാളിനെ പറ്റി പറഞ്ഞാണ് ഗോപിയിപ്പോള്‍ എത്തിയിരിക്കുന്നത്. ‘തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച ജന്മദിനം’ ഇത്തവണയായിരുന്നു എന്ന് പറഞ്ഞൊരു ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യുവഗായിക പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ഇങ്ങനൊരു കുറിപ്പ് കൂടി താരം പങ്കുവെച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ചോദ്യങ്ങളും ഉയരാന്‍ തുടങ്ങി. കഴിഞ്ഞ കുറേ നാളുകളായി ഗോപിയുടെ കൂടെ പ്രിയയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ സ്ഥിരമായി വരാറുണ്ട്. അതിന്റെ പേരില്‍ താരം വിമര്‍ശനങ്ങള്‍ കേള്‍ക്കാറുമുണ്ട്. അമൃതയ്ക്ക് ശേഷം പ്രിയയുടെ കൂടെയാണെന്നാണ് പൊതുവേയുള്ള ആരോപണം.

ഗോപി സുന്ദറിന് ഗിഫ്റ്റ് ഹാംപറുമായിട്ടാണ് മുന്‍ മിസിസ് കേരള ഫൈനലിസ്റ്റും മോഡലുമായ താര നായര്‍ ആശംസകള്‍ അറിയിച്ചത്. നിങ്ങളൊരു വജ്രം പോലെയാണെന്നും കൂടെയുള്ളതിന് നന്ദി എന്നും പറഞ്ഞാണ് ഗോപിയുടെ ചിത്രങ്ങളുടെ ഫ്രെയിം താര സമ്മാനമായി കൊടുത്തത്.

അതുപോലെ നടിയും മോഡലുമായ അഞ്ജന മോഹനും ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് ആശംസ അറിയിച്ചത്. ഇവരെ കൂടാതെ ഗായകരായ പുണ്യ പ്രദീപ്, ആവണി മല്‍ഹാര്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ തുടങ്ങി നിരവധി താരങ്ങളാണ് ഗോപി സുന്ദറിന് ആശംസ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ മുന്‍പ് ഉണ്ടായിരുന്നത് പോലെ ഗോപി സുന്ദറിനെ വിമര്‍ശിച്ച് കൊണ്ടാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്. വളരെ മോശമായ രീതിയില്‍ അശ്ലീലം കലര്‍ന്ന കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ആരും ജന്മദിനാശംസകള്‍ അറിയിച്ചില്ലെന്നുള്ളതാണ് ശ്രദ്ധേയം. ഇതിനെതിരെ ആരാധകരും വന്നിരുന്നു. ഗോപിയുടെ കമന്റ് ബോക്‌സ് മുഴുവന്‍ ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.. എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് ഗോപി സുന്ദര്‍, അഭയ ഹിരണ്‍മയിയുടെ കൂടെ ജീവിതം ആരംഭിക്കുന്നത്. പതിനാല് വര്‍ഷത്തോളം ഇരുവരും ലിവിംഗ് ടുഗദറായി ജീവിച്ചു. എന്നാല്‍ പെട്ടെന്നാണ് ഇരുവരും ബന്ധം അവസാനിപ്പിക്കുന്നത്. മാത്രമല്ല ഗോപി അമൃതയുടെ കൂടെ ജീവിക്കുകയും ചെയ്തു. വലിയ ആഘോഷമാക്കി കൊണ്ടാണ് താരങ്ങള്‍ പുതിയ ജീവിതം ആരംഭിച്ചതെങ്കിലും വളരെ പെട്ടെന്ന് അവസാനിച്ചു.

അമൃതയുമായി പിരിഞ്ഞതിന് ശേഷമാണ് ഗോപിയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാവുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടുന്നത്. സുഹൃത്തുക്കളായ ഗായികമാരുടെ കൂടെയുള്ള ചിത്രങ്ങള്‍ പോലും മോശമായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News