രമ്യഹരിദാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പെട്ടു,വാളയാറില്‍ ഇവരോടൊപ്പം പ്രക്ഷോഭം നടത്തിയ ചെന്നൈ സ്വദേശിയ്ക്ക് കൊവിഡ്,എം.പിമാരും എം.എല്‍.എയുമടക്കം നിരവധി പേരെ നിരീക്ഷണത്തിലാക്കിയേക്കും

പാലക്കാട് മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയ്ക്കും ആശങ്കയാകുന്നു.യാത്രാ പാസില്ലാതെ സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ എത്തിയ ശേഷം പ്രക്ഷോഭം നടത്തിയാണ് ഇയാള്‍ കടന്നുപോന്നത്.

ചെന്നൈയില്‍ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച നാല്‍പ്പതുകാരനായ മലപ്പുറം സ്വദേശി. ചെന്നൈയില്‍ വിവിധ തരത്തിലുള്ള കടകള്‍ നടത്തിവന്ന ബാക്കി എട്ടുപേര്‍ വാളയാറില്‍നിന്ന് മറ്റൊരു വാഹനത്തില്‍ മലപ്പുറത്തേക്ക് പോയി. ഇവരെ വാളയാറില്‍ എത്തിച്ച ഡ്രൈവറുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പാസില്ലാതെ വാളയാറില്‍ നിന്നും ആളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തില്‍ ഇയാള്‍ സജീവമായി പങ്കെുത്തിരുന്നു.ഇയാളുള്‍പ്പെടുന്ന സംഘവുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ ഇതോടെ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്നാണ് സൂചന.ഇതു സംബന്ധിച്ച നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കുമെന്നാണ് സൂചന. അതിര്‍ത്തിയില്‍ ഇതേ സമയത്ത് തടിച്ചുകൂടിയ ആളുകളെ കണ്ടെത്തുന്നതിനും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News