NationalNews

രാജ്യത്ത് കൊവിഡ് ബാധിതര്‍ മുക്കാല്‍ ലക്ഷം,24 മണിക്കൂറില്‍ മരണം 84,രോഗവ്യാപന കേന്ദ്രങ്ങളായി നാലു സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 74,000 കടന്നു. മരണം 2400ലേക്ക്. ആകെ രോഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍. 24 മണിക്കൂറില്‍ 87 പേര്‍ മരിച്ചു, 3604 പേര്‍ക്ക് രോ?ഗം സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 31.7 ശതമാനമായി. മരണനിരക്ക് 3.2 ശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് നേട്ടമാണെന്നും കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ഗുജറാത്തില്‍ 24 പേര്‍കൂടി മരിച്ചു; പുതിയ രോഗികള്‍ 362. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 13 പേരും തമിഴ്നാട്ടിലും ബംഗാളിലും എട്ടുപേര്‍ വീതവും മധ്യപ്രദേശില്‍ നാലു പേരും മരിച്ചു.

ജയിലുകളില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ മഹാരാഷ്ട്ര 50 ശതമാനം തടവുകാര്‍ക്കും പരോള്‍ നല്‍കും. 17,000 തടവുകാര്‍ക്കാണ് താല്‍ക്കാലിക ഇളവ്.മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ 184 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്.

ധാരാവിയില്‍ ആകെ രോ?ഗികള്‍ 962 ആയി. 31 പേര്‍ മരിച്ചു.

ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു.

ഒമ്പത് ബിഎസ്എഫ് ജവാന്‍മാര്‍ക്കുകൂടി കോവിഡ്. ആറുപേര്‍ ഡല്‍ഹിയിലും ഒരാള്‍ കൊല്‍ക്കത്തയിലും രണ്ടുപേര്‍ ത്രിപുരയിലും.

സിഐഎസ്എഫ് എഎസ്‌ഐ കോവിഡ് ബാധിച്ച് കൊല്‍ക്കത്തയില്‍ മരിച്ചു.

ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ പൊലീസ് സ്റ്റേഷന്‍ അടച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker