കോടതി വെറുതെ വിട്ട വാളയാര്‍ കേസ് പ്രതിയെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആക്രമിച്ചു. മൂന്നാം പ്രതിയായ മധുവിന് നേരയാണ് അട്ടപ്പള്ളം എന്ന സ്ഥലത്തുവച്ച് ആക്രമണമുണ്ടായത്. റോഡരികില്‍ കിടന്ന മധുവിനെ പോലീസാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പ്രദേശത്ത് താമസിക്കാന്‍ പാടില്ലെന്ന് ഇയാളെ നാട്ടുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.

പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി മധു, അയല്‍വാസിയായ പതിനേഴുകാരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News