ഒ.എന്‍.വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ചെന്നൈ: ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുരസ്‌കാരത്തിന് തന്നെ പരിഗണിച്ചതിന് നന്ദിയുണ്ടെന്നും ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും വൈരമുത്തു ആവശ്യപ്പെട്ടു.

അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ മീ ടു ആരോപണത്തിന് വിധേയനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെ അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശ പ്രകാരം തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

വൈരമുത്തുവിന് അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. മലയാളത്തില്‍ നിന്ന് പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി പേര്‍ വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെ എതിര്‍ത്തിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News