ഫേസ്ബുക്ക് പോസ്റ്റുകളില്‍ മുഴുവന്‍ നിരാശ! വൈക്കം വിജയലക്ഷ്മിക്ക് എന്തു പറ്റിയെന്ന് ആരാധകര്‍
മലയാളത്തിന്റെ സ്വന്തം ഗായികയാണ് വൈക്കം വിജയലക്ഷ്മി. തെന്നിന്ത്യയിലടക്കം നിരവധി ഗാനങ്ങളാണ് വൈക്കം വിജയലക്ഷ്മി ആരാധകര്‍ക്ക് സമ്മാനിച്ചത്. ഗായിക തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അനൂപുമായുള്ള വൈക്കം വിജയലക്ഷ്മിയുടെ വിവാഹമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഗായികയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്.
വളരെ വിഷാദകരമായ പോസ്റ്റുകളാണ് വൈക്കം വിജയലക്ഷ്മിയുടെ പേജില്‍ വരുന്നത്. ”കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല” എന്നുള്ള ഒരു പിക്ച്ചര്‍ കോട്ട് ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. എന്താണ് ഇങ്ങനെ ഒരു പോസ്റ്റു ഇടാനുള്ള കാരണം ഒന്നും മനസ്സിലാകുന്നില്ല ദയവായി വെളിപ്പെടുത്തണമെന്നാണ് ആരാധകര്‍ പറയുന്നു.
”സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനില്‍ക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്; മൗനമായി പിന്മാറണം” എന്ന മറ്റൊരു പോസ്റ്റും വിജയലക്ഷ്മിയുടെ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പേജ് കൈകാര്യം ചെയ്യുന്നവര്‍ ആണോ ഇത്തരം നിരാശയും സങ്കടവും നിറഞ്ഞ പോസ്റ്റുകള്‍ പങ്കിടുന്നത് എന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആരാധകരുടെ ഈ ആശങ്കകള്‍ക്കൊന്നും തന്നെ ഗായിക മറുപടി നല്‍കിയിട്ടില്ല.