തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അദ്ദേഹത്തിന് മോണോക്ളോണൽ ആന്റിബോഡി നൽകിയതായി ഡോക്ടർമാർ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി.എസ് ചികിത്സയിലുള്ളത്. ഇതിനിടെ വി.എസിന്റെ ഭാര്യ വസുമതിക്കും കോവിഡ് ബാധിച്ചു.
വി.എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് വി.എസിനും കോവിഡ് സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News