നരേന്ദ്ര മോദി താടി വളര്‍ത്തുന്നത് എന്തുകൊണ്ട്? കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറയുന്നു

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളാണ്. സര്‍ക്കാരില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മോദി നല്‍കിയ രണ്ട് നിര്‍ദേശങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് പറയാനുള്ളത്. മോദിയുടെ ഒരു സ്വഭാവ വിശേഷം സ്വായത്തമാക്കാന്‍ വി മുരളീധരന്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. മോദി എന്തുകൊണ്ട് താടി വളര്‍ത്തുന്നു എന്നതിന് ഉത്തരവും മുരളീധരനുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കെയുള്ള അനുഭവം എങ്ങിനെ പ്രവാസി വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും വിദേശരാജ്യങ്ങളിലെത്തുമ്പോള്‍ പ്രവാസികള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നുമാണ് നരേന്ദ്ര മോദിയില്‍ നിന്ന് കിട്ടിയ ആദ്യ നിര്‍ദേശം. രണ്ടാമത്തേത്ത് ഒരു മലയാളി മന്ത്രിയെന്ന നിലയിലുള്ളതാണ്. മോദിയില്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു സ്വഭാവ സവിശേഷതയുണ്ട്.

അടുത്തയിടെയായി മോദി താടി വളര്‍ത്തുന്നതിനെക്കുറിച്ചുള്ള കൗതുകത്തിന് മുരളീധരന്റെ മറുപടിയിങ്ങനെ, കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിഷമം അനുഭവിക്കുന്ന ആള്‍ക്കാരുണ്ട്. രാജ്യത്തെ അഭിസംഭോദന ചെയ്യുമ്പോള്‍ അദ്ദേഹം പലപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആണോ അദ്ദേഹം താടി വളര്‍ത്തുന്നതെന്ന് സംശയമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News