രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; അര്‍ധരാത്രി വീടുവിട്ടിറങ്ങിയ 18കാരിയെ കാമുകന്റെ വീട്ടിലെത്തി അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

കാണ്‍പൂര്‍: അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്നു കാണാതായ 18കാരിയെ അടുത്ത ദിവസം രാവിലെ കാമുകന്റെ വീട്ടില്‍ വെച്ച് പിതാവ് നാട്ടുകാര്‍ നോക്കി നില്‍ക്കെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവം ദുരഭിമാന കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കാണ്‍പൂരിലെ ഗജ്നീര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഖാന്‍പന്ന ഗ്രാമത്തിലായരുന്നു സംഭവം.

സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയില്‍ വീട് വിട്ട് ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ പെണ്‍കുട്ടുയുടെ പിതാവിനോട് കാമുകന്റെ വീട്ടിലുണ്ടെന്ന് കാമുകനും അയാളുടെ പിതാവും ചെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഒരു മഴുവുമെടുത്ത് മറ്റ് ബന്ധുക്കള്‍ക്കൊപ്പം യുവാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ പിതാവ് മകളെ വിളിച്ച് വീട്ടിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പിതാവുമായി മകള്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കുപിതനായ പിതാവ് കയ്യിലിരുന്ന മഴു കൊണ്ട് മകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കാമുകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. പ്രദേശവാസികളായ നിരവധി പേര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ക്രൂരത നടന്നത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും കൃത്യം നടത്തിയ കോടാലി സഹിതം പിടിച്ചെടുക്കുകയും ചെയ്തു. പരിക്കേറ്റ കാമുകനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News