27.4 C
Kottayam
Thursday, June 4, 2026

പ്രതിപക്ഷ സമരം: വ്യാപക അക്രമം,മുപ്പതിലധികം പോലീസുകാർക്ക് പരിക്ക്

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ
ജില്ലകളിൽ പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം. മുപ്പതിലധികം പോലീസുകാർക്ക് പരിക്ക്. പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിൽ യുത്ത് കോൺഗ്രസ് അക്രമ പരമ്പര. പാലക്കാട്ട് 12 ലധികം പോലീസുകാർക്ക് പരിക്കേറ്റു. വനിതാ പോലീസുകാർക്കും
പരിക്കുണ്ട്.

കല്ലും വടിയും ഇരുമ്പു കമ്പികളും ഉപയോഗിച്ചായിരുന്നു അക്രമം . പോലിസ് വാഹനങ്ങൾ തല്ലി തകർത്തു.വഴി യാത്രക്കാർക്ക് നേരെയും അക്രമം ഉണ്ടായി.
സമരക്കാർ പൊലിസിന്റെ നേരെ അക്രമിക്കുകയായിരുന്നു. തലസ്ഥാനത്ത് ഒരു മാധ്യമ പ്രവർത്തകന്
സമരക്കാരുടെ കല്ലേറിൽ പരിക്കേറ്റു

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു നടക്കുന്ന ആൾകൂട്ട സമരങ്ങൾ രോഗ് വ്യാപന ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് സമരക്കാർ എത്തുന്നത്.
ഇത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

- Advertisement -

കണ്ടെയ്മെന്റ് സോണുകളിൽ നിന്നും രോഗവ്യാപനം കുടുതലു ള്ള മേഖലകളിൽ നിന്നും പ്രവർത്തകരും മറ്റും സമരത്തിന് എത്തുന്നുണ്ട്. അതിനിടെ സമരത്തിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിക്കുന്നത് ആശങ്ക രൂക്ഷമാക്കിയിട്ടുണ്ട്. തൃശൂരിൽ സമരങ്ങളിൽ പങ്കെടുത്ത
പത്തിലധികം കോൺഗ്രസ് പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week