31.1 C
Kottayam
Monday, April 29, 2024

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് ലീഡ് ഉയര്‍ത്തുന്നു

Must read

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് ബഹുദൂരം മുന്നിലെത്തി. 2,523 വോട്ടുകളുടെ ലീഡാണ് പ്രശാന്ത് നേടിയത്.

 

യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്നും എല്‍ഡിഎഫ് വലിയതോതില്‍ വോട്ട് നേടിയതാണ് പ്രശാന്തിന്റെ മുന്നേറ്റത്തിന് കാരണമായത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറാണ് രണ്ടാമത്. ബിജെപി കഴിഞ്ഞ തവണ രണ്ടാമത് എത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഇത്തവണ അവരുടെ പ്രകടനം മോശമായി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷാണ് ഇവിടെ സ്ഥാനാര്‍ഥി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week