KeralaNews

എന്തൊരു തൊലിക്കട്ടിയാണ് ഈ മനുഷ്യന്’ മുഖ്യമന്ത്രിയെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: പിണറായി വിജയൻ്റെ മേക്കോവർ നടത്തിയത് പി ആർ ഏജൻസിയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ദിവസവും പത്രസമ്മേളനം നടത്തിയിരുന്നത് പി ആർ ക്യാമ്പയിൻ ആയിരുന്നുവെന്നും സതീശൻ ആരോപിച്ചു.

‘എന്തൊരു തൊലിക്കട്ടിയാണ് ഈ മനുഷ്യന്, എന്തും പറയാന്‍ യാതൊരു മടിയുമില്ല. എല്ലാം ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയില്‍ ആരോപിക്കുകയാണ് ഈ മുഖ്യമന്ത്രി. പിആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ച് എത്രനാളായി ഈ മനുഷ്യന്‍ നടക്കുന്നു. അവര്‍ ഉണ്ടാക്കി കൊടുക്കുന്ന ക്യാപ്‌സ്യൂള്‍ വിതരണം ചെയ്യുന്നു’ എന്നായിരുന്നു വി ഡി സതീശൻ്റെ പരിഹാസം. കോൺഗ്രസ് എങ്ങനെ പ്രചാരണം നടത്തണമെന്ന് പിണറായി പഠിപ്പിക്കേണ്ടെന്നും കനഗോലു കോൺഗ്രസ് ടാസ്ക് ഫോഴ്സ് അംഗമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൻ്റെ ഉന്നതാധികാര സമിതി യോഗത്തിൽ സുനിൽ കനഗോലു പങ്കെടുത്തതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്. പിആർ ഏജൻസിയുടെ ആൾ മുഖ്യമന്ത്രിയാണെന്നായിരുന്നു സതീശൻ്റെ വിമർശനം.

‘പ്രതിസന്ധിയുടെ കാലത്ത് ഒരു മണിക്കൂര്‍ പത്രസമ്മേളനം നടത്തിയതിന് എഴുതിക്കൊടുത്തിരുന്നത് ഏത് ഏജന്‍സിയാണെന്ന് എന്നെക്കൊണ്ട് പറയിക്കണ്ടെ’ന്നും വിഡി സതീശൻ വ്യക്തമാക്കി. ബോംബെയില്‍ നിന്നുള്ള ഏജന്‍സിയുടെ ആളുകള്‍ ഇവിടെയുണ്ടെന്ന് ചൂണ്ടിക്കാണിച്ച സതീശൻ അസംബ്ലിയുടെ ഗ്യാലറിയില്‍ വരെ മുഖ്യമന്ത്രിയും അവരുടെ ആളുകള്‍ കൊണ്ടുവന്ന പിആര്‍ ഏജന്‍സിയുടെ ആളുകള്‍ ഉണ്ടായിരുന്നുവെന്നും ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ബോഡി ലാംഗ്വേജ് പഠിച്ച് മുഖ്യമന്ത്രി ഇനി ഇങ്ങനെ പറയണം അങ്ങനെ സംസാരിക്കണം എന്താണ് പറയേണ്ടത് എന്നൊക്കെ തീരുമാനിച്ച, പിണറായി വിജയന്റെ മെയ്ക്ക്ഓവര്‍ നടത്തിയ അഡ്വര്‍ടൈസ് ഏജന്‍സിയെക്കുറിച്ച് പിആര്‍ ഏജന്‍സിയെക്കുറിച്ച് എന്നേടൊന്നും പറയണ്ട. ഏത് പാര്‍ട്ടിയാണ് പിആര്‍ ഏജന്‍സിയെ ഉപയോഗിക്കാത്തത്. അങ്ങനെ ഉപയോഗിച്ചു എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റ്. മൗനം വെടിഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെ പറയുന്നത് നല്ലതാണ്. തിരഞ്ഞെടുപ്പ് നടത്താനുള്ള ശേഷി കോണ്‍ഗ്രസിനുണ്ടെന്ന് ഞങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്’ വി ഡി സതീശൻ വ്യക്തമാക്കി.

കേരളത്തിൽ നടക്കുന്നത് കൊള്ളക്കാരുടെ ഭരണമാണ്. നികുതി വെട്ടിപ്പുകാരുടെ പറുദ്ദീസയായി കേരളം മാറി. അഴിമതി മൂടിവെക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നുത്. ഇതുവരെ കാണാത്ത ധനപ്രതിസന്ധിയാണ് കേരളം നേരിടുന്നത്. നികുതി ഭാരം സാധാരണക്കാരുടെ തലയിലാണ്.

നിയമനത്തട്ടിപ്പ് അന്വേഷണം ദുരൂഹത നിറഞ്ഞതാണ്. ഇതിനെതിരെ സർക്കാരിനെ ജനകീയ വിചാരണ ചെയ്യും. ഓരോ മണ്ഡലത്തിലും വിചാരണ നടത്തും. മുഖ്യമന്ത്രിക്ക് എന്തും വിളിച്ചു പറയാമോ എന്നും വി ഡി സതീശൻ ചോദിച്ചു. മന്ത്രിയുടെ ഓഫീസിലേക്ക് കൊടുക്കുന്ന പരാതിയിൽ എന്താണ് ഗൂഡലോചന? ഹരിദാസൻ നൽകിയ പരാതി അന്വേഷിക്കാഞ്ഞത് എന്താണ്

ആരോപണ വിധേയന്റെ പരാതിയിലാണ് അന്വേഷണമെന്നും പണം വാങ്ങിയത് സിപിഎമ്മുകാരാണെന്നും സതീശൻ ആരോപിച്ചു. പാർട്ടിക്കാർ പണം വാങ്ങിയതിന് തെളിവുണ്ട്. ‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker