പശുവിനെ കുറിച്ചെഴുതാന്‍ പറഞ്ഞപ്പോള്‍ പിണാറിയിയെ കുറിച്ചെഴുതിയ ആദിത്യന്‍; ചാനല്‍ ചര്‍ച്ചയ്ക്ക് വരുന്ന സി.പി.എം നേതാക്കളെ പരിഹസിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: ടെലിവിഷന്‍ ചര്‍ച്ചകളില്‍ വരുന്ന സി.പി.എം നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസില്‍ ചാനലുകളില്‍ ചര്‍ച്ചയ്ക്ക് വരുന്ന നേതാക്കള്‍ വിഷയത്തില്‍ നിന്ന് തെന്നിമാറി സംസാരിക്കുന്നതിനെയാണ് സതീശന്‍ വിമര്‍ശിക്കുന്നത്.

നാലാം ക്ലാസില്‍ പഠിക്കുന്ന ആദിത്യന്‍ എന്ന വിദ്യാര്‍ത്ഥിയോട് പശുവിനെക്കുറിച്ച് എഴുതാന്‍ പറഞ്ഞപ്പോള്‍ പിണറായി വിജയന്‍, നെഹ്റു, ഗാന്ധി, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങി എല്ലാ കാര്യത്തെക്കുറിച്ചും ആദിത്യന്‍ എഴുതി, പശുവിനെക്കുറിച്ച് മാത്രം എഴുതിയില്ല. ഇതുപോലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ ചാനല്‍ ചര്‍ച്ചയ്ക്ക് വരുന്ന സി.പി.എം നേതാക്കള്‍ എന്നാണ് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാലാം ക്ലാസ്സില്‍ പഠിക്കുന്ന ആദിത്യന്റെ ഉത്തരക്കടലാസാണിത്. പശുവിനെക്കുറിച്ച് വിവരിക്കാന്‍ പറഞ്ഞപ്പോള്‍ പിണറായി വിജയന്‍, നെഹ്രു, ഗാന്ധി, ദക്ഷിണാഫ്രിക്കാ, അമേരിക്ക തുടങ്ങി എല്ലാ കാര്യത്തെക്കുറിച്ചും ആദിത്യന്‍ എഴുതി. പശുവിനെക്കുറിച്ചൊഴിച്ച്:

സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ടി വി ചാനലുകളില്‍ ചര്‍ച്ചക്കുവരുന്ന സി പി എം നേതാക്കള്‍ ആദിത്യനെപ്പോലെയാണെന്ന് എല്ലാവരും പറയുന്നു. ശരിയാണോ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News