24.3 C
Kottayam
Saturday, June 6, 2026

റഷ്യൻ ആക്രമണ ഭീഷണി ഒഴിഞ്ഞിട്ടില്ല, ലോകം നേരിടും: ബൈഡൻ; യുക്രെയ്‌നിൽ സൈബറാക്രമണം

Must read

വാഷിങ്ടൻ: റഷ്യ ഇപ്പോഴും യുക്രെയ്നെ ആക്രമിക്കാന്‍ സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചില്ല. യുക്രെയ്ൻ അതിർത്തിയിൽനിന്ന് ഒരു വിഭാഗം സൈനികരെ പിൻവലിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ബൈഡന്റെ പരാമർശം.

പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിന് യുഎസ്, നാറ്റോ പ്രതിനിധികളുമായി ചർച്ചയ്ക്കു തയാറാണെന്നു പുടിൻ അറിയിച്ചിരുന്നു. എന്നാൽ റഷ്യയുടെ ഉദ്ദേശ്യങ്ങളിൽ സംശയം പ്രകടിപ്പിക്കുന്ന ബൈഡൻ, യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നല്‍കി. റഷ്യയിലെ ജനങ്ങളെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും ബൈഡന്‍ പറഞ്ഞു.

യുഎസിനോ നാറ്റോ രാജ്യങ്ങള്‍ക്കോ യുക്രെയ്നില്‍ മിസൈലുകളില്ല. മിസൈലുകള്‍ അയയ്ക്കാനും പദ്ധതിയില്ല. യുക്രെയ്ന്‍ റഷ്യയ്ക്ക് ഭീഷണിയല്ല. റഷ്യ യുക്രെയ്നെ ആക്രമിച്ചാല്‍ ആവശ്യമില്ലാത്ത മരണവും നാശവും റഷ്യ തിരഞ്ഞെടുത്തെന്ന് ലോകം മറക്കില്ലെന്നും ബൈഡന്‍ പറഞ്ഞു.

യുക്രെയ്ന്റെ മേല്‍ ഉടന്‍ സൈനിക നടപടിക്ക് നീങ്ങില്ലെന്ന സൂചനയുമായി പുടിന്‍ രംഗത്തെത്തി. യുക്രെയ്ന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഭാഗികമായി പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിന് അയവുണ്ടായെന്ന് പറയാറായിട്ടില്ലന്ന് നാറ്റോ വ്യക്തമാക്കി.
എന്നാൽ യുക്രെയ്നിലുണ്ടായ സൈബര്‍ ആക്രമണത്തില്‍ യുക്രെയ്നിലെ സൈന്യം, പ്രതിരോധ മന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകള്‍ ഓഫ്‌ലൈനായി. വിദേശകാര്യ, സാംസ്കാരിക മന്ത്രാലയ സൈറ്റുകളും പ്രവര്‍ത്തനരഹിതമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week