FeaturedHome-bannerNationalNews
സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു
ന്യൂഡല്‍ഹി: ഹിന്ദി സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. പിന്നീട് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ചികിത്സ.
1970 കളിലും 80കളിലും ഹിന്ദി സിനിമാരംഗത്ത് നിറഞ്ഞുനിന്ന സംഗീത സംവിധായകനും ഗായകനുമായിരുന്നു ബപ്പി ലഹിരി. ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. 2020ല്‍ പുറത്തിറങ്ങിയ ബാഗി ത്രീയിലെ ഗാനമാണ് അദ്ദേഹത്തിന്റെ അവസാനത്തെ ബോളിവുഡ് ഗാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News