FeaturedNews

യുക്രൈന് 600 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് അമേരിക്ക; ഉത്തരവില്‍ ബൈഡന്‍ ഒപ്പുവച്ചു

വാഷിംഗ്ടണ്‍ ഡിസി: യുക്രൈന് സഹായധനമായി 600 ദശലക്ഷം ഡോളര്‍ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പ് വച്ചു. ആയുധങ്ങള്‍ വാങ്ങുന്നതിനും സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളര്‍ ആണ് അനുവദിച്ചത്. സഹായം എന്ന നിലയിലാണ് 250 ദശലക്ഷം ഡോളര്‍ നല്‍കാന്‍ തീരുമാനമായതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റഷ്യയുടെ ആക്രമണം തുടരുമ്പോഴും കീഴടങ്ങില്ലെന്ന് ആവര്‍ത്തിക്കുകയാണ് യുക്രൈന്‍. ചെറുത്ത് നില്‍പ്പ് തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുദ്ധത്തിന്റെ മൂന്നാം ദിനം വ്യോമാക്രമണത്തിലൂന്നിയ ആക്രമണത്തിനാണ് റഷ്യ ശ്രദ്ധ നല്‍കുന്നത്. കരയുദ്ധത്തില്‍ യുക്രൈന്റെ പ്രതിരോധം കണക്കിലെടുത്ത് റഷ്യ വ്യോമാക്രമണം ശക്തമാക്കുകയാണ്.

ആറ് യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യയുക്രൈനിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്. കൂടാതെ കരിങ്കടലില്‍ റഷ്യന്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി യുക്രെയ്ന്‍ അവകാശപ്പെടുന്നുണ്ട്.

റഷ്യക്കെതിരേ യുക്രെയ്ന്‍ സൈന്യം പ്രത്യാക്രമണം ശക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസത്തെ പോരാട്ടത്തില്‍ 3,500 റഷ്യന്‍ സൈനികരെ വധിച്ചതായാണ് യുക്രെയ്ന്‍ സൈന്യം അവകാശപ്പെടുന്നത്. ഇരുന്നൂറിലധികം റഷ്യന്‍ സൈനികരെ യുദ്ധത്തടവുകാരാക്കിയെന്നും യുക്രെയ്ന്‍ അറിയിച്ചു. ഇതിനിടെ, കരിങ്കടലില്‍ റഷ്യന്‍ ഡ്രോണ്‍ വെടിവച്ചിട്ടതായും യുക്രെയ്ന്‍ അവകാശപ്പെട്ടു.

യുദ്ധത്തിന്റെ മൂന്നാം ദിനം വ്യോമാക്രമണത്തിലൂന്നിയ ആക്രമണത്തിനാണ് റഷ്യ ശ്രദ്ധ നല്‍കുന്നത്. കരയുദ്ധത്തില്‍ യുക്രെയ്ന്റെ പ്രതിരോധം കണക്കിലെടുത്ത് റഷ്യ വ്യോമാക്രമണം ശക്തമാക്കുകയാണ്. ആറ് യുക്രെയ്ന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യയുക്രെയ്നിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button