30 C
Kottayam
Monday, November 25, 2024

കാട്ടുതീ ഭയം,വൻ മരങ്ങളെ പുതപ്പിട്ട് മൂടുന്നു

Must read

കാലിഫോർണിയ:ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള അപൂര്‍വ്വമായ മരങ്ങളെ കാട്ടുതീയില്‍നിന്നു രക്ഷപ്പെടുത്താന്‍ തീ പിടിക്കാത്ത തരം പുതപ്പുകള്‍ കൊണ്ട് പുതപ്പിക്കുന്നു. കാലിഫോര്‍ണിയയില്‍ ആയിരക്കണക്കിന് ഏക്കറുകള്‍ ചുട്ടെരിച്ച് പടരുന്ന കാട്ടുതീയെ ഭയന്നാണ് അപൂര്‍വ്വമായ നടപടി. ലോകപ്രശസ്തമായ സെക്കോയ നാഷനല്‍ പാര്‍ക്കിലുള്ള അമൂല്യമായ വന്‍മരങ്ങളെ കാട്ടുതീയില്‍നിന്നും കരകയറ്റുകയാണ് ലക്ഷ്യം.

കാലിഫോര്‍ണിയയിലെ പാരഡൈസ് ആന്റ് കോളനി പ്രദേശത്തുനിന്നും കത്തിപ്പടര്‍ന്ന കാട്ടുതീ ഇക്കഴിഞ്ഞ ദിവസത്തോടെ എണ്ണായിരം ഏക്കര്‍ പ്രദേശം വിഴുങ്ങിയതായാണ് കണക്ക്. കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിന് 353 പേരടങ്ങിയ അഗ്‌നിശമന സേന കഠിനപ്രയത്‌നത്തിലാണ്. ഹെലികോപ്റ്ററുകളും വെള്ളം തളിക്കുന്ന വിമാനങ്ങളും ഉപയോഗിച്ചാണ് തീ കെടുത്താന്‍ ശ്രമം നടക്കുന്നത്.

അതിനിടെയാണ്, ലോസ് ഏഞ്ചലസില്‍നിന്നും 200 മൈല്‍ വടക്കുള്ള പ്രശസ്തമായ സെക്കോയ നാഷനല്‍ പാര്‍ക്കിലേക്ക് കാട്ടുതീ വ്യാപിക്കുമോ എന്ന ഭയമുണ്ടായത്. തുടര്‍ന്നാണ് തീ പിടിക്കാത്ത പുതപ്പുകളാല്‍ ഇവയെ മൂടിയത്. പുതപ്പുകള്‍ക്കു മീതെ അലൂമിനിയം ഫോയിലുകളും മൂടിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ മരങ്ങളില്‍ ചിലത് ഈ നാഷനല്‍ പാര്‍ക്കിലെ ജയന്റ് ഫോറസ്റ്റിലാണ് ഉള്ളത്. 2000 സെക്കോയ മരങ്ങളാണ് ഇവിടെയുള്ളത്. ഭൂമിയിലെ ഏറ്റവും വമ്പന്‍ മരമായ ജനറല്‍ ഷെര്‍മാന്‍ അതില്‍ പെടുന്നു. 2500 വര്‍ഷം പഴക്കമുള്ള മഹാവൃക്ഷമാണിത്. ഇതടക്കം പുരാതനമായ അനേകം മരങ്ങളെ തീ പിടിക്കാത്ത പുതപ്പുകളാല്‍ മൂടിക്കഴിഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ അനേകം വന്‍മരങ്ങളുള്ള സവിശേഷമായ മേഖലയാണ് ഇതെന്നും ആ പ്രാധാന്യത്തോടെയാണ് ഇവയെ രക്ഷിക്കാന്‍ നടപടി എടുക്കുന്നതെന്നും നാഷനല്‍ പാര്‍ക്ക് വക്താവ് അറിയിച്ചു.

കാലാവസ്ഥാ മാറ്റവും അത്യുഷ്ണവും വരള്‍ച്ചയും കാരണം കാലിഫോര്‍ണിയയില്‍ കാട്ടുതീ പതിവാകുകയാണ്. ഈ വര്‍ഷം മാത്രം 7400 കാട്ടുതീയാണ് ഇവിടെ ഉണ്ടായത്. 22 ലക്ഷം ഏക്കര്‍ സ്ഥലമാണ് ഇതുവരെ കാട്ടുതീ വിഴുങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

Popular this week