26.3 C
Kottayam
Monday, May 13, 2024

നൃത്തപരിപാടിക്കിടെ ഊര്‍മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞു! മാപ്പ് പറയണമെന്ന് ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍

Must read

കൊല്ലം: മകള്‍ ഉത്തര ഉണ്ണിയുടെ നൃത്തപരിപാടിക്കിടെ ഊര്‍മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞ് സംഘാടകരോട് മോശമായി പെരുമാറിയെന്ന് ആരോപണം. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ഊര്‍മിളയുടെ പ്രവൃത്തി ജനക്കൂട്ടത്തെ രോഷാകുലരാക്കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ഊര്‍മ്മിള ഉണ്ണി മാപ്പുറയണമെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ കേരളത്തിലെ ഒരു ഉത്സവ പറമ്പിലും ഇനി പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷണന്‍ പറഞ്ഞു.

മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം ദിവസമായിരുന്നു ഉത്തരയുടെ നൃത്തപരിപാടി അരങ്ങേറാനിരുന്നത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോയത് ഊര്‍മിളയെ അസ്വസ്ഥയാക്കുകയും മൈക്ക് വലിച്ചെറിയുകയുമായിരുന്നു. തുടര്‍ന്ന് മൈക്കില്ലാതെ തന്നെ ഊര്‍മിള സംസാരിക്കുകയും ചെയ്തു.

സംസാരിക്കുന്നതിനിടെ മൂന്ന് തവണയാണ് മൈക്ക് നിന്നുപോയതെന്ന് ഊര്‍മ്മിള ഉണ്ണി പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

രാഗം രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഊര്‍മിള ഉണ്ണി നിങ്ങക്ക് പണമുണ്ടാകാം സിനിമ നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാര്‍ഗമാണ്…
നിങ്ങളുടെ ചിലങ്ക യുടെ വള്ളി പൊട്ടിയാല്‍ അതു വലിച്ചെറിഞ്ഞു കളയുമോ… ഇതിന് മാപ്പ് പറഞ്ഞില്ല എങ്കില്‍ നിങ്ങള്‍ കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം അവതരിപ്പിക്കില്ല…….
തൃക്കടവൂരില്‍വാഴും മഹാദേവനോടാണോ… ഊര്‍മ്മിള ഉണ്ണിയുടെ ദേഷ്യം??????
തൃക്കടവൂര്‍ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7-മത് ദിവസമായ ഇന്നലെ രാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുന്‍പില്‍ പ്രശസ്ത സിനിമാ താരം ഊര്‍മ്മിള ഉണ്ണിയുടെ നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാന്‍ മൈക്ക്എടുത്തപ്പോള്‍ അത് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി…
തുടര്‍ന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാന്‍സിന് ശേഷം ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കുട്ടം പിരിഞ്ഞു പോകുകയും ചെയ്തു.
ഒരു മണിക്കുറിന് ശേഷം വിരലില്‍ എണ്ണാവുന്ന കാണികളുടെ മുന്നില്‍ ഡാന്‍സ് കളിക്കേണ്ട ഗതികേട് പ്രശസ്ത തരത്തിനുണ്ടായത് ഭഗവാന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്….
ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവുര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക് അഹങ്കരികള്‍ക്കുള്ള മറുപടി ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week