താരാ കല്യാണ്‍ വിഷയത്തില്‍ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ഗൂഗിള്‍

തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് സീരിയല്‍ താരവും നര്‍ത്തകിയുമായ താരാ കല്യാണ്‍ വികാരാധീനയായി സംസാരിച്ചത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. ആ സംഭവത്തിന് പിന്നാലെ മലയാളികള്‍ക്ക് ഒന്നടങ്കം നാണക്കേടുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഗൂഗിള്‍ പുറത്ത് വിട്ടിരിക്കുന്നത്.

താരാകല്യാണിന്റെ വിവാദ ചിത്രം തേടി നിരവധി പേരാണ് ഗൂഗിളിനെയും മറ്റു സേര്‍ച്ച് എന്‍ജിനുകളെയും ഫേസ്ബുക്കിനെയും സമീപിച്ചത്. ഇതിന്റെ വ്യക്തമായ കണക്കുകളെല്ലാം ഗൂഗിളില്‍ ലഭ്യമാണ്.

മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30 നാണ് ഫോട്ടോ സേര്‍ച്ചിംഗ് തുടങ്ങിയത്. ഇതുവരെ ആരും ഗൂഗിളില്‍ തിരച്ചില്‍ നടത്തിയിട്ടില്ലാത്ത താരത്തിന്റെ പേര് നിമിഷ നേരത്തിനുള്ളില്‍ ഗൂഗിളിന്റെ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടംനേടി. വൈകുന്നേരവും രാത്രിയും മലയാളികള്‍ ഭൂരിഭാഗവും ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു.

യുഎഇ, ഖത്തര്‍, ബഹറൈന്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സേര്‍ച്ചിംഗ് വന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News