കട്ടപ്പന:ടി.വി.ചാനല്‍ മാറ്റിയതില്‍ പ്രകോപിതനായ ഗൃഹനാഥന്‍ ഭാര്യയെയും മകളെയും വിറകിന് തലയ്ക്കടിച്ചു. ഉപ്പുതറ വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്‌സി (42), മകള്‍ മെര്‍ലിന്‍ (20)എന്നിവരെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ടി.വി.കാണുന്നതിനിടയില്‍ ചാനല്‍ മാറ്റിയതാണ് വഴക്കിന് കാരണം. അമ്മയെ വിറകുകൊണ്ടടിക്കുന്നതുകണ്ട് മകള്‍ തടസ്സം പിടിച്ചതോടെ മകളുടെയും തലയ്ക്കടിക്കുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്നു സുരേഷ്. ഉപ്പുതറ പോലീസ് അറസ്റ്റുചെയ്ത ഇയാളെ കട്ടപ്പന കോടതി റിമാന്‍ഡു ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News