Home-bannerKeralaNews

ആശങ്ക ഒഴിവായി സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം

ശബരിമല:യുവതീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയതോടെ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം.മണ്ഡലകാലത്തിന് തുടക്കമിട്ട് നടതുറന്ന വൃശ്ചികം ഒന്നിനുമാത്രം ആയിരങ്ങളാണ് സന്നിധാനത്തേക്ക് ഒഴുകിയെത്തിയത്.അയ്യപ്പദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിര പലപ്പോഴും മരക്കൂട്ടം പിന്നിട്ടു.അപ്പം-അരവണ വിതരണത്തിലും വഴിപാടു വിതരണത്തിലും മാറ്റം പ്രകടമാണ്.

നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയെങ്കിലും യുവതികള്‍ മലചവിട്ടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ പരിശോധനകളാണ് നടത്തുന്നത്. പോലീസും അയപ്പകര്‍മ്മസമിതി പ്രവര്‍ത്തകരും തീര്‍ത്ഥാടകര്‍ക്കിടയില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

തീര്‍ത്ഥാടന കാലത്തെ ആദ്യത്തെ കളഭാഭിഷേകവും ഇന്നലെ നടന്നു.മഹാഗണപതി ഹോമത്തോടെയാണ് മണ്ഡലകാലത്തെ പൂജകള്‍ തുടങ്ങിയത്. വൈകിട്ട് പുഷ്പാഭിഷേകവും നടന്നു. റിക്കോര്‍ഡ് ഭക്തരാണ് നട തുറന്ന ദിവസം സന്നിധാനത്ത് എത്തിയത്.സുപ്രീംകോടതി വിധിയില്‍ വ്യക്തത വരും വരെ ശബരിമലയില്‍ യുവതീ പ്രവേശം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ കൂടി അനുകൂലമായതോടെ ശബരിമലയില്‍ ഭക്തജനങ്ങള്‍ ആശങ്കയൊഴിഞ്ഞു.

എത്താന്‍ തുടങ്ങി.ശബരിമലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും. 6500 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണവും ആരംഭിച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി 306 വാട്ടര്‍ടാപ്പുകള്‍ സ്ഥാപിച്ചു.

1161 ശൗചാലയങ്ങളാണ് സന്നിധാനത്ത് സജ്ജീകരിച്ചിട്ടുള്ളത്, 160 കുളിമുറികള്‍, 150 മൂത്രപ്പുരകള്‍ മുതലായവ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തര വൈദ്യസഹായ കേന്ദ്രം അഞ്ച് സ്ഥലങ്ങളിലുണ്ട്. 2.05 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണികള്‍ സജ്ജമാക്കി. തീര്‍ത്ഥാടകര്‍ക്ക് മൂന്നുനേരം അന്നദാനവും ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker