24.2 C
Kottayam
Saturday, June 6, 2026

രാഹുൽ വയനാടിനെ വഞ്ചിച്ചു, യുഡിഎഫുകാർ വിഡ്ഢികളായി; ബിജെപി പറഞ്ഞത് ശരിയായെന്നും കെ സുരേന്ദ്രൻ

Must read

കോഴിക്കോട്‌: വയനാട്ടുകാരോട് ബിജെപി പറഞ്ഞത് ഇപ്പോള്‍ ശരിയായെന്ന് കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി രണ്ടിടത്ത് മത്സരിക്കുന്ന പോലെയല്ല രാഹുൽ ഗാന്ധി മത്സരിക്കുന്നത്. രാഹുൽ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കാൻ തീരുമാനിച്ചതിൽ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.

രാഹുൽ ഗാന്ധി ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം വയനാട്ടിലും ആവർത്തിച്ചു. വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചു. യുഡിഎഫുകാർ വിഡ്ഢികളായി. രാഹുൽ ഗാന്ധിയെ പോലെ ഒരു ഭീരു ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറെ ഇല്ല. ജനങ്ങളെ പറ്റിക്കുന്ന കാര്യത്തിൽ ഓസ്കാർ അവാർഡിന് അർഹനാണ് രാഹുൽ ഗാന്ധി. ലീഗിന് അധ്വാനിച്ചതിനുള്ള ശിക്ഷ കിട്ടിയെന്ന് കൂടിയാണ് രാഹുലിന്റെ റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ സുരേന്ദ്രൻ പരിഹസിച്ചത്. മുസ്ളിം ലീഗിന് കുറച്ചു കഴിഞ്ഞേ ബുദ്ധി ഉദിക്കൂവെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ബിജെപി കുറഞ്ഞത് അഞ്ച് സീറ്റ് വരെ നേടുമെന്ന് പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും. തൃശൂരിൽ മുരളീധരൻ വീട്ടിൽ ഇരിക്കേണ്ടി വരും. മേയർ – ഡ്രൈവർ തർക്കത്തിൽ പ്രതികരിച്ച സുരേന്ദ്രൻ, അധികാരം തലയ്ക്ക് പിടിച്ചതിന്റെ പ്രശ്നമാണെന്നും വിഷയത്തില്‍ മന്ത്രി ഗണേഷ് കുമാർ അർജവത്തോടെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല, ശോഭ സുരേന്ദ്രൻ വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week