30 C
Kottayam
Monday, November 25, 2024

മഞ്ജു വാര്യർ മേപ്പടിയാൻ പോസ്റ്റർ ഡിലീറ്റ് ചെയ്തതെന്തുകൊണ്ട്? തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

Must read

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. ഇതിനിടെ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ ഡിലീറ്റ് ചെയ്തതോടെ നടി മഞ്ജു വാര്യര്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

നടിയെ അധിക്ഷേപിച്ച് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തില്‍ പറഞ്ഞ രാഷ്ട്രീയം കൊണ്ടാണ് നടി പോസ്റ്റ് പിന്‍വലിച്ചത് എന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഉണ്ണി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്:

ഹലോ സുഹൃത്തുക്കളെ, മേപ്പടിയാന്‍ എന്ന എന്റെ സിനിമയുടെ പ്രചരണാര്‍ത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാര്‍ദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ ടീം മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

അതിനാല്‍ ഞങ്ങള്‍ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേപ്പടിയാന്‍ സിനിമ റിലീസിന് മുമ്പ് മഞ്ജു വാര്യര്‍ സിനിമക്ക്ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റില്‍ ശ്രീജിത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

സംഘപരിവാര്‍ ചിത്രത്തെയാണ് പ്രമോട്ട് ചെയ്തതെന്നറിഞ്ഞ് പിന്‍വലിക്കുന്നതിലും വലിയ നിലപാടില്ല എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. അതേസമയം, മേപ്പടിയാനില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതിന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് ആംബുലന്‍സുകള്‍ ഭീമമായ തുകയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സേവാഭാരതി ഫ്രീയായി ആംബുലന്‍സ് തന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്.

ബ്രോ ഡാഡി എന്ന സിനിമയിലെ ഒരു ഗാനമാണ് താരം ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതല്ല വിഷയം. താരം ഇതിനു മുന്‍പേ മേപ്പടിയാന്‍ എന്ന സിനിമയുടെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.ഇതിനു താഴെ നിരവധി ആളുകളായിരുന്നു വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഘപരിവാര്‍ അജണ്ട മുന്നോട്ടുവയ്ക്കുന്ന സിനിമയാണ് മേപ്പടിയാന്‍ എന്നായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങള്‍ അധികമായപ്പോള്‍ താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിനു മുമ്പ് പൃഥ്വിരാജും ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു.തുടര്‍ന്ന് കന്നത്ത വിമര്‍ശനമാണ് താരത്തിന് സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും നേരിടേണ്ടി വന്നത്.മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്നാല്‍ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ ആര്‍ക്കും സുന്ദരി ആവാം, പക്ഷേ നട്ടെല്ല് ലഭിക്കില്ല തുടങ്ങിയ കമന്റുകള്‍ ഉയര്‍ന്നത്.

ഉണ്ണിമുകുന്ദന്‍ നായകനായ പുതിയ ചിത്രമാണ് മേപ്പടിയാന്‍. ഒരു ഫാമിലി ഡ്രാമ ആയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിയ്ക്കുന്നത്.എന്നാല്‍ ഒരു കൂട്ടര്‍ കരുതിക്കൂട്ടി തന്നെ ചിത്രത്തിനെതിരെ മോശം കമന്റുകള്‍ ഉന്നയിക്കുന്നതായാണ് അണിയറക്കാരുടെ ആരോപണം ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ നിലപാടുകളെ ബന്ധപ്പെടുത്തിയും പ്രചരണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഉണ്ണി മുകുന്ദന്‍ ഇത് പോലെ ഒരു ചോദ്യം നേരിടേണ്ടി വന്നിരുന്നു.

നിങ്ങള്‍ സംഘിയാണോ ഹനുമാന്‍ സ്വാമിയുടെ ചിത്രമെല്ലാം പങ്കുവെച്ച് നിങ്ങള്‍ എത്തിയില്ലേ എന്നുള്ള ചോദ്യത്തിനായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. നിസ്‌കരിക്കുന്ന ഒരു മുസ്ലീമിനോട് നിങ്ങള്‍ ഹിന്ദു വിരോധിയാണോ എന്ന നിങ്ങള്‍ ചോദിക്കുമോ എന്നായിരുന്നു താരത്തിന്റെ മറു ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

ബെർട്ട് കൊടുങ്കാറ്റ്: കരകവിഞ്ഞ് നദികൾ;ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം...

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

Popular this week