23.9 C
Kottayam
Thursday, June 4, 2026

വിവാഹിതരാകാതെ ആണും പെണ്ണും ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് കുറ്റകരമല്ല, അവരെ തടയുന്നതാണ് കുറ്റമെന്ന് ഹൈക്കോടതി

Must read

ചെന്നൈ: വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് കുറ്റകരമല്ലെന്നും അതില്‍ നിന്ന് അവരെ തടയുന്നതാണ് നിയമവിരുദ്ധ പ്രവൃത്തിയെന്നും മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നത് തടയാനാകില്ല. അതൊരു തരത്തിലും ക്രിമിനല്‍ കുറ്റമല്ല. അവരെ തടയാന്‍ നിയമത്തില്‍ വകുപ്പുകളുമില്ലെന്നുമായിരുന്നു ജസ്റ്റിസ് എംഎസ് രമേഷിന്റെ നീരീക്ഷണം.

അനുവദനീയമായ അളവില്‍ മദ്യം കൈവശം വെയ്ക്കുന്നതും കുറ്റകരമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരില്‍ അനാശാസ്യ നടപടികള്‍ ആരോപിച്ച് തഹസില്‍ദാര്‍ ഒരു ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ വര്‍ഷം ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ജൂണ്‍ 25 ന് ഇവിടെ പോലീസ് പരിശോധന നടത്തുമ്പോള്‍, അവിവാഹിതരായ ഒരാണും പെണ്ണും ഇവിടെ ഒരുമിച്ച് കഴിയുന്നുണ്ടായിരുന്നു. കൂടാതെ മുറിയില്‍ മദ്യക്കുപ്പികളുമുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ പ്രസ്തുത അപാര്‍ട്മെന്റ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇത് ചോദ്യം ചെയ്ത് ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week