23.9 C
Kottayam
Thursday, June 4, 2026

പ്രണയത്തിന്റെ പേരില്‍ മകളെ മാനസിക രോഗിയാക്കാന്‍ ശ്രമം; മാതാപിതാക്കള്‍ക്കള്‍ക്കും ആശുപത്രികള്‍ക്കുമെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Must read

കൊച്ചി: പ്രണയത്തിന്റെ പേരില്‍ മകളെ മാനസികരോഗിയാക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും ആശുപത്രിയ്ക്കും എതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് കൂത്താട്ടുക്കുളം സന്ദുല ആശുപത്രികള്‍ക്കും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെയാണ് അന്വേഷണം. ആശുപത്രിയില്‍ കടുത്ത പീഡനം നേരിട്ടതായി ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മൊഴിനല്‍കി. പ്രണയബന്ധത്തില്‍ നിന്ന് പിരിക്കാനായി പിതാവും സഹോദരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്.

തന്റെ മുറിയില്‍ പിതാവിനൊപ്പം എത്തിയ അപരിചിതരമായ മൂന്ന് പുരുഷന്മാര്‍ കട്ടിലില്‍ കെട്ടിയിട്ട ശേഷം മരുന്ന് കുത്തിവെച്ച് ബോധം കെടുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം എസ്എച്ച് ഹോസ്പിറ്റലിലും പിന്നീട് രണ്ടാമത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ട ശേഷം ഭക്ഷണം വരെ നിഷേധിച്ചെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാമുകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഇതേതുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിനിയാണ് പെണ്‍കുട്ടി. തന്നെ ബലമായി ഈരണ്ട് ആശുപത്രികളിലും പ്രവേശിപ്പിക്കുയായിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week