Home-bannerNationalNews
കേന്ദ്രമന്ത്രിയ്ക്ക് നേരെ ബീഹാറില്‍ മഷിയേറ്
പാറ്റ്‌ന: കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിനി ചൗബിക്ക് നേരെ മഷിയാക്രമണം. ബിഹാറില്‍ ഡെംഗിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യം വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ജന്‍ അധികാര്‍ പാര്‍ട്ടി അനുയായികളിലൊരാളാണ് കേന്ദ്രമന്ത്രിയ്ക്കുനേരെ മഷിയെറിഞ്ഞതെന്നാണ് സംശയിയ്ക്കുന്നത്.
പാറ്റ്‌ന മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഡെംഗിപ്പനി ബാധിതരെ സന്ദര്‍ശിച്ച്, ഇവരോട് സംസാരിച്ച ശേഷം തിരികെ കാറിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അടപ്പ് തുറന്ന് മഷിക്കുപ്പി മന്ത്രിയ്ക്കുനേരെ എറിയുകയായിരുന്നു.മന്ത്രിയുടെ വസ്ത്രങ്ങളിലും കാറിലും മഷി പുരണ്ടു.സംസ്ഥാനത്ത് നൂറിലധികം ആളികള്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചിരിയ്ക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News