ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഇടിയുടെ ശക്തിയിൽ തീആളിക്കത്തി; ബോഗികൾ പാളം തെറ്റി; ലോക്കോ പൈലറ്റുമാർ മരിച്ചു

റാഞ്ചി: ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം.അപകടത്തിൽ ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് ദാരുണ അപകടം നടന്നത്.അപകടത്തിൽ നാല് പേർക്ക് അപകടത്തിൽ പരിക്ക് പറ്റുകയും ചെയ്തു. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് രണ്ടാമത്തെ ട്രെയിൻ എത്തിയപ്പോൾ ആണ് അപകടം സംഭവിച്ചത്.

കൂട്ടിയിടിക്ക് പിന്നാലെ കൽക്കരിയുമായി എത്തിയ ട്രെയിന്റെ തീ പിടിക്കുകയും ബോഗികൾ പാളം തെറ്റുകയുമായിരുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഭർഹെയ്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോഗ്നാദി മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ റെയിൽവേ ട്രാക്കുകൾ എൻടിപിസിയുടെ ഉടമസ്ഥതയിലുള്ളതാണ്.

ഏഴ് പേരാണ് അപകട സമയത്ത് എൻജിനിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് ലോക്കോ പൈലറ്റുമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഒരാൾ ഇപ്പോഴും എൻജിനിൽ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരെ ഭർഹേത് സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസ് അടക്കം എത്തുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News