28.2 C
Kottayam
Friday, June 5, 2026

ഇനി ALLU ARJUN അല്ല; ALLUU ARJUNN; പേര് മാറ്റാന്‍ ഒരുങ്ങി നടന്‍; പേരില്‍ മാറ്റം വരുത്തുന്നത് ജ്യോതിഷ നിര്‍ദേശ പ്രകാരം

Must read

ഹൈദരാബാദ്‌: ജ്യോതിഷ നിര്‍ദേശ പ്രകാരം പേരില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി അല്ലു അര്‍ജുന്‍. കരിയറില്‍ കൂടുതല്‍ ഉന്നതിയിലേക്ക് എത്തുന്നതിനായാണ് അല്ലു അര്‍ജുന്‍ പേര് മാറ്റുന്നത് എന്നാണ് സിനിജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പേരില്‍ കൂടുതല്‍ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടാണ് താരം പേരില്‍ മാറ്റം വരുത്തുന്നത്.

‘U’, ‘N’ എന്നീ അക്ഷരങ്ങള്‍ കൂടുതലായി ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. എന്നാല്‍ താരത്തിന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

2024ല്‍ ഇറങ്ങിയ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. എന്നാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ നടന്ന തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു.

ഈ കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു. അതിനാല്‍ തന്നെ പുഷ്പ 2 വിജയം നടനെ ശരിക്കും ആഹ്‌ളാദിപ്പിച്ചില്ലെന്ന് അടക്കം തെലുങ്ക് സിനിമ വൃത്തങ്ങളില്‍ വാര്‍ത്തയായിരുന്നു. അറസ്റ്റ് അടക്കം നേരിടേണ്ടി വന്നതിനാലാണ് ജ്യോതിഷ പ്രകാരം അല്ലു അര്‍ജുന്‍ തന്റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week