NationalNews

പുരാതന ദ്വാരകയിൽ വെള്ളത്തിനടിയിൽ പ്രാർത്ഥന; ചിത്രങ്ങള്‍ വൈറല്‍

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമായ സുദര്‍ശന്‍ സേതുവിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ച്കുയി ബീച്ചിൽ അറബിക്കടലിൻ്റെ തീരത്ത്  സ്കൂബ ഡൈവിംഗ് ആസ്വദിക്കുന്ന ചിത്രങ്ങള്‍ സമൂഹങ്ങളില്‍ വൈറല്‍. ബെയ്റ്റ് ദ്വാരക ദ്വീപിനടുത്തുള്ള ദ്വാരക തീരത്താണ് മോദി സ്കൂബ ഡൈവിംഗ് നടത്തിയത്. മോദി തന്‍റെ എക്സിലൂടെയാണ് ചിത്രം പങ്കുവെച്ചത്.

ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്‍റെ ഭാ​ഗമായി കടലിൽ മുങ്ങി പ്രാര്‍ത്ഥനയും നടത്തി. മയിൽപീലിയുമായിട്ടായിരുന്നു മോദി പ്രാര്‍ത്ഥന നടത്തിയത്. കടലിൽ മുങ്ങിയ ശേഷം മോദി ദ്വാരക ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി. കടലിനടിയിൽ മുങ്ങൽ വിദ​ഗ്ധരുമായി നിൽക്കുന്ന ചിത്രം മോദി എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ജലത്തിൽ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തിൽ പ്രാർത്ഥിക്കുക എന്നത് വളരെ ദിവ്യമായ അനുഭവമായിരുന്നുവെന്ന് മോദി പറഞ്ഞു. ആത്മീയ മഹത്വത്തിൻ്റെയും കാലാതീതമായ ഭക്തിയുടെയും ഒരു പുരാതന യുഗവുമായി ബന്ധമുണ്ടെന്ന് തോന്നി. ഭഗവാൻ ശ്രീകൃഷ്ണൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടേയെന്നും മോദി എക്‌സിൽ കുറിച്ചു.

‘ഇന്ന് ഞാൻ അനുഭവിച്ചറിഞ്ഞ ആ നിമിഷങ്ങൾ എന്നെന്നേക്കും എന്നോടൊപ്പം നിലനിൽക്കും. ഞാൻ കടലിൻ്റെ ആഴങ്ങളിലേക്ക് പോയി പുരാതന ദ്വാരക നഗരം ‘ദർശനം’ ചെയ്തു. വെള്ളത്തിനടിയിൽ മറഞ്ഞിരിക്കുന്ന ദ്വാരക നഗരത്തെക്കുറിച്ച് പുരാവസ്തു ഗവേഷകർ ധാരാളം എഴുതിയിട്ടുണ്ട്. നമ്മുടെ ഗ്രന്ഥങ്ങളിലും അത് ലോകത്തിൻ്റെ നെറുകയോളം പൊക്കമുള്ള മനോഹരമായ കവാടങ്ങളും ഉയരമുള്ള കെട്ടിടങ്ങളുമുള്ള ഒരു നഗരമായിരുന്നു ദ്വാരക. ഭഗവാൻ കൃഷ്ണൻ തന്നെയാണ് ഈ നഗരം നിർമ്മിച്ചത്.

കടലിൽ ആഴ്ന്നിറങ്ങിയപ്പോൾ ഞാൻ ആ ദിവ്യത്വം അനുഭവിച്ചു. ദ്വാരകാധീശൻ്റെ മുന്നിൽ നമസ്കരിച്ചു. ഒരു മയിൽപ്പീലി കൊണ്ടുപോയി ഭഗവാൻ കൃഷ്ണൻ്റെ പാദങ്ങളിൽ വച്ചു. അവിടെ പോയി പുരാതന ദ്വാരകാ നഗരത്തിൻ്റെ അവശിഷ്ടങ്ങൾ തൊടാൻ എനിക്ക് എന്നും കൗതുകമായിരുന്നു. ഇന്ന് വികാരാധീനനാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്‌നം ഇന്ന് പൂർത്തീകരിച്ചു’, ദ്വാരകയിലെ ഒരു പൊതുയോഗത്തിൽ മോദി പറഞ്ഞു.

ഞായറാഴ്ച രാവിലെ ഗുജറാത്തിലെ പ്രസിദ്ധമായ കൃഷ ക്ഷേത്രമായ ദ്വാരകാദിഷിൽ മോദി പ്രാർത്ഥന നടത്തി. ശ്രീകൃഷ്ണൻ്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക. മോദി ദ്വാരകാധീഷ് ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി. ദ്വാരകാധിഷ് അല്ലെങ്കിൽ ദ്വാരകയിലെ രാജാവ് എന്ന് വിളിക്കപ്പെടുന്ന ശ്രീകൃഷ്ണനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button