31.1 C
Kottayam
Thursday, May 16, 2024

തമിഴ്‌നാട്ടിൽ സിപിഎം – ഡിഎംകെ ബന്ധം ഉലയുന്നു; കമൽ ഹാസന്റെ ഇഷ്ടത്തിന് മുൻതൂക്കം,തര്‍ക്കം കോയമ്പത്തൂര്‍ സീറ്റിൽ

Must read

ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നൽകാൻ കഴിയില്ലെന്ന് ഡിഎംകെ. സീറ്റ് കമൽ ഹാസന് നൽകാനാണ് ഡിഎംകെയുടെ താത്പര്യം. എന്നാൽ തങ്ങളുടെ സിറ്റിങ് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം.

ഇന്ന് രണ്ടാമതും ഈ വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നൽകാമെന്ന് ഡിഎംകെ സിപിഎമ്മിനോട് വ്യക്തമാക്കിയെങ്കിലും ആ ഓഫര്‍ സിപിഎം തള്ളി. ചർച്ചകൾ തുടരുമെന്നാണ് ഇന്ന് ചര്‍ച്ചയ്ക്ക് ശേഷം സിപിഎം നേതാക്കൾ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week