ഭുവനേശ്വര്‍: ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ അമ്മാവനായ 21കാരന്‍ അറസ്റ്റില്‍. ഒഡിഷയിലെ ബാലസോറിലാണ് കൊടുംക്രൂരത അരങ്ങേറിയത്. തിങ്കളാഴ്ച വീടിനടുത്തുള്ള കുളത്തിനടുത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്.
എന്നാല്‍ അതേസമയം,പ്രതിയുടെ സഹോദരന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സഹോദരന്റെ ഭാര്യയുമായി പ്രതിയ്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്ന വിവരം കുട്ടിക്ക് അറിയാമായിരുന്നു. ഇതിനെ കുറിച്ച് പെണ്‍കുട്ടി പുറത്ത് പറയുമെന്ന് ഭയന്നാണ് കൊലപാതകം നടന്നിരിക്കുന്നത്.
ഞായറാഴ്ച്ച വൈകിട്ടോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News