കണ്ണൂരില്‍ യു.ഡി.എഫ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: ഇരിട്ടി മുഴക്കുന്നില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം.ഗിരീഷിന്റെ വീട്ടിനു നേരെ ബോംബാക്രമണം. തളിപൊയിലിലെ വീട്ടിനു നേരെയാണ് പുലര്‍ച്ചെ ബോംബേറ് ഉണ്ടായത്. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

തിങ്കളാഴ്ച നടന്ന അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനിടെ യുഡിഎഫിന്റെ രണ്ട് ബൂത്ത് ഏജന്റുമാര്‍ക്ക് മര്‍ദനമേറ്റിരുന്നു. എട്ടാം വാര്‍ഡ് വട്ടപൊയിലിലെ ബൂത്ത് ഏജന്റ് സി.കെ മോഹനന്‍, ഷഫീന എന്നിവര്‍ക്കാണ് ബൂത്തിനുള്ളില്‍ വച്ച് മര്‍ദനമേറ്റത്. ബൂത്തിനകത്തു വച്ച് മോഹനന്റെ കൈയില്‍ ഉണ്ടായിരുന്നു വോട്ടര്‍പട്ടികയും സിപിഎമ്മുകാര്‍ വലിച്ചു കീറിയതായി ആരോപണമുണ്ട്.

കള്ളവോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദനം. മോഹനന്റെ കണ്ണിന് പേനകൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജിത മോഹന്റെ ഭര്‍ത്താവാണ് സി.കെ മോഹനന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News