home bannerNationalNews
ഉംപുണ്‍ ശക്തിയാര്‍ജിക്കുന്നു; മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റ് വീശുമെന്ന് റിപ്പോര്‍ട്ട്, ഒഡീഷയില്‍ 11 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഭുവനേശ്വര്‍: കൊവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഡീഷയിലും, പശ്ചിമബംഗാളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഒഡീഷയില്‍ 11 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കുകയാണെന്നാണ് വിവരം.
സംസ്ഥാനത്ത് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും ചെയ്തു. മറ്റന്നാള്‍ വൈകിട്ടോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News