KeralaNews

സോളർ ഗൂഢാലോചനയിൽ യുഡിഎഫ് സമര രംഗത്തേക്ക്; ഒക്ടോബർ 18ന് സെക്രട്ടേറിയറ്റ് വളയും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളർ തട്ടിപ്പ് കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണത്തെ മുൻനിർത്തി യുഡിഎഫ് സമരരംഗത്തേക്ക്. ഇതിന്റെ ഭാഗമായി അടുത്ത മാസം 18നു സെക്രട്ടേറിയറ്റ് വളയും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം.

സോളറിൽ ഗൂഢാലോചന തെളി‍ഞ്ഞെന്നും സിബിഐ കണ്ടെത്തലിൽ നടപടിയെടുക്കണമെന്നും യുഡിഎഫ് ആവശ്യമുയർത്തും. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിൽ പ്രക്ഷോഭം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ വ്യക്തമാക്കി.

അതേസമയം, ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തത് ഗണേഷ് കുമാർ എംഎൽഎയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണെന്നും പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയുടെ പേരും ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നു.

ഗണേഷ് കുമാർ പീഡിപ്പിച്ചതായി ആദ്യ നിവേദനത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button