CrimeKeralaNews

അപ്പാർട്ട്‌മെൻ്റിൽ മയക്കുമരുന്ന് വിൽപന; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ എംഡിഎംഎയുമായി 51കാരനേയും 31കാരിയായ യുവതിയേയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പോലീസും ചേർന്ന് പിടികൂടി(Kochi Drug Case). വൈപ്പിൻ സ്വദേശി ഷാജി തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രേഷ്മ കെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇടപ്പള്ളിയിലെ ചമ്പോകടവ് റോഡിലെ അപ്പാർട്ട്‌മെൻ്റിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

ഇവരുടെ പക്കൽനിന്ന് 2.70 ഗ്രാം എംഡിഎംഎയും 0.14 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടിച്ചെടുത്തിട്ടുള്ളത്. തങ്ങൾക്ക് ഉപയോഗിക്കാനും ഒപ്പം വിൽപ്പന നടത്താനുമാണ് ഇവ കൈവശം വെച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ വിബിൻ ദാസിൻ്റെ നേതൃത്വത്തിൽ യോദ്ധാവ് സ്‌ക്വാഡിൻ്റെ സഹായത്തോടെ കളമശ്ശേരി സബ് ഇൻസ്‌പെക്ടർമാരായ വിനോജ് എ, അജയകുമാർ കെപി, എഎസ്‌ഐ ദിലീപ്, എസ്‌സിപിഒ അജ്മൽ, സിപിഒമാരായ നസീബ്, മനോജ്, ശരത്ത് ഡബ്ല്യുസിപിഒ അജു സജന എന്നിവർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker