KeralaNews

മലപ്പുറത്ത് യു.ഡി.എഫ്- എല്‍.ഡി.എഫ് സംഘര്‍ഷം

തിരൂര്‍: യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മലപ്പുറം മുത്തേടത്താണ് സംഭവം. സംഘര്‍ഷത്തില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരുക്കേറ്റു. കത്തി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ടാണ് ആക്രമിച്ചതെന്ന് സിപിഐഎം ആരോപിച്ചു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് പ്രദേശത്ത് അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ക്രിസ്റ്റിയെ ആക്രമിച്ചതെന്ന് സിപിഐഎം ആരോപിച്ചു. എടക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റിയുടെ നെറ്റിയുടെ ഭാഗത്തായി കത്തികൊണ്ടുള്ള ഒരു മുറിവുണ്ട് എന്നാണ് ആരോപണം. സംഭവത്തില്‍ പരുക്കേറ്റ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.

അതേസമയം തിരുവനന്തപുരം മലയിന്‍കീഴില്‍ സിപിഎം-ബിജെപി സംഘര്‍ഷം ഉണ്ടായി. ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഗര്‍ഭിണി ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യക്ക് നേരെയാണ് മര്‍ദ്ദനമുണ്ടായെന്നാണ് പരാതി. 10 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button