കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവര്ത്തകന് മരിച്ചു. തൊടുപുഴ അരിക്കുഴ സ്വദേശി പി. രവി (60) ആണ് മരിച്ചത്.
അപകടത്തില്‍ 50 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
യുഡിഎഫിന്റെ വിജയാഘോഷങ്ങള്‍ക്കിടെ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മറ്റ് അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News